ഡി മരിയയും ഇക്കാർഡിയും അടിച്ചു, പിഎസ്ജിക്ക് ജയം

- Advertisement -

ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. ദിജോനിനെതിരായ പരാജയത്തിൽ നിന്നും കരകേറിയ പിഎസ്ജി ബ്രെസ്തിനെതിരെയാണ് ഇന്ന് ജയിച്ച് കയറിയത്. ഇക്കാർഡിയും ഡി മരിയയുമാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്. ബ്രെസ്തിന്റെ ആശ്വാസ ഗോൾ സാമുവൽ ഗ്രാന്ദ്സിറാണ്. ആദ്യ പകുതിയിൽ ഡി മരിയയിലൂടെയാണ് പിഎസ്ജി ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ബ്രെസ്ത് സമനില നേടി.

പിന്നീടിറങ്ങിയ മൗരോ ഇക്കാർഡി പിഎസ്ജിക്ക് വേണ്ടി വിജയഗോൾ നേടി. പരിക്കിൽ നിന്നും മോചിതനായ പിഎസ്ജിയുടെ റെക്കോർഡ് ഗോൾ സ്കോറർ കവാനി ഇന്ന് സ്റ്റാർട്ട് ചെയ്തു. പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമയിരുന്നെങ്കിലും തുടർച്ചയായി ബ്രെസ്ത് പ്രതിരോധത്തെ പരീക്ഷിക്കാൻ കവാനിക്കായി. കളിയവസാനിക്കാൻ പത്ത് മിനുട്ട് ബാക്കി നിൽക്കെയാണ് കവാനിക്ക് പകരം ഇക്കാർഡി കളത്തിലിറങ്ങിയത്. പിഎസ്ജിയുടെ അക്രമണ നിരയിൽ എംബപ്പയുടെയും നെയ്മറിന്റെയും അഭാവം പ്രകടമാകുന്നുണ്ട്.

Advertisement