നൈൻഗോളനെ വീണ്ടും ലോണിൽ കലിയരി സ്വന്തമാക്കി

4c2f66bc0c73634be621483b322648d3d529e611
Credit: Twitter
- Advertisement -

ബെൽജിയൻ താരം നൈൻഗോളൻ ഈ സീസൺ ബാക്കി ഇന്റർ മിലാൻ വിട്ട് ലോണിൽ ചിലവഴിക്കും. ഇപ്പോൾ കലിയരി ആണ് നൈൻഗോളനെ ലോണിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും കലിയരിയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്‌. ഈ സീസണിൽ ആദ്യ പകുതിയിൽ കോണ്ടെ അവസരങ്ങൾ നൽകി നോക്കി എങ്കിലും തിളങ്ങാൻ നൈൻഗോളന് ഒട്ടും ആയില്ല. ഇതാണ് ലോണിൽ താരത്തെ അയക്കാൻ കാരണം.

ഈ സീസൺ അവസാനം 5 മില്യൺ നൽകി നൈൻഗോളനെ വാങ്ങാനും കലിയരി ഒരുക്കമാണ്. നേരത്തെ 2010 മുതൽ 2014വരെ കലിയരിയിൽ കളിച്ചായിരുന്നു നൈങോളൻ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിയത്.

Advertisement