ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസ് ഒരോ മത്സരം കഴിയും തോറും പിറകോട്ട് പോവുകയാണ്. ഇന്ന് അവർ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന നിർണായകമായ മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് പരാജയപ്പെട്ടു. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം 1-3ന്റെ പരാജയമാണ് സ്പർസ് നേരിട്ടത്. ബ്രൈറ്റൺ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്ന് വിജയിച്ചാൽ തന്നെ സ്പർസിന്റെ യൂറോപ്പ ലീഗ് പ്രതീക്ഷകൾ അവസാനിക്കും.
ഇന്ന് ആദ്യ പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് കെയ്ൻ നേടിയ മനോഹരമായ ഗോളാണ് സ്പർസിന് ലീഡ് നൽകിയത്. കെയ്നിന്റെ ഈ സീസണിലെ 28ആം ലീഗ് ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ സ്പർസിനായി. പക്ഷെ രണ്ടാം പകുതിയിൽ കളി കൈവിട്ടു. 50ആം മിനുട്ടിലും 63ആം മിനുട്ടിലും എംബുവേമോ ഗോൾ നേടിയ ഗോളുകൾ ബ്രെന്റ്ഫോർഡിനെ 2-1ന് മുന്നിൽ എത്തിച്ചു. പിന്നാലെ യോനെ വിസ കൂടെ ഗോൾ നേടിയതോടെ അവർ വിജയം പൂർത്തിയാക്കി.
37 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി സ്പർസ് ഇപ്പോൾ ഏഴാം സ്ഥാനത്താണ്. ബ്രെന്റ്ഫോർഡ് 56 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.