ഹാളണ്ട് പ്രീമിയർ ലീഗിലെ മികച്ച താരം

ഓഗസ്റ്റിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാളഡ് സ്വന്തമാക്കി. ഓഗസ്റ്റിൽ മാത്രം ഒമ്പത് ഗോളുകൾ ഹാളണ്ട് നേടിയിരുന്നു. 22-കാരൻ തന്റെ ലീഗ് അരങ്ങേറ്റത്തിൽ സിറ്റിക്കായി ഇരട്ട ഗോളുകൾ നേടി കൊണ്ടാണ് തുടങ്ങിയത്. ക്രിസ്റ്റൽ പാലസിന് എതിരെയും നോട്ടിംഗ്ഹാം ഫോറസ്റ്റിബെതിരെയും തുടർച്ചയായ മത്സരങ്ങളിൽ ഹാളണ്ട് ഹാട്രിക്കുകൾ നേടുന്നതും കാരണമായി.

ഹാലാണ്ട് ഇതുവരെ സിറ്റിക്ക് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. പാസ്കൽ ഗ്രോസ്, ഗബ്രിയേൽ ജീസസ്, അലക്സാണ്ടർ മിട്രോവിച്ച്, മാർട്ടിൻ ഒഡെഗാർഡ്, നിക്ക് പോപ്പ്, റോഡ്രിഗോ മൊറേനോ, വിൽഫ്രഡ് സാഹ എന്നിവരെ പിന്തള്ളിയാണ് എർലിംഗ് ഈ പുരസ്കാരം സ്വന്തമാക്കിയത്. ആഴ്സണൽ മാനേജർ അർട്ടേറ്റയാണ് പ്രീമിയർ ലീഗിനെ മാനോജർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കിയത്.

ഹാളണ്ട്