റീഡിംഗും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന എഫ്എ കപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സണെതിരെ ആൻഡി കരോൾ നടത്തിയ അപകടകരമായ ടാക്കിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ് നിരാശ പ്രകടിപ്പിച്ചു. കരോൾ നടത്തിയ ടാക്കിൾ കാരണം പരിക്കേറ്റ എറിക്സൺ മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ. കാരോളിന്റെ ടാക്കിൽ അപകടകരമായിരുന്നു എന്നും അത് ഫുട്ബോൾ പിച്ചിൽ അസ്വീകാര്യമാണ് എന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.
അത്തരം അപകടകരമായ ടാക്കിളുകളിൽ നിന്ന് കളിക്കാരെ സംരക്ഷിക്കാൻ റഫറിമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന്ഹ്ം അദ്ദേഹം പറഞ്ഞു. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആണ് പരിധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മികച്ച കളിക്കാർ കളിക്കളത്തിൽ ഉണ്ടാകണം എന്നാണ് ഫുട്ബോൾ ആഗ്രഹിക്കുന്നതെന്നും അപകടകരമായ ടാക്കിളുകൾ കാരണം അവർ പുറത്താകരുത് എന്നും അദ്ദേഹം പറഞ്ഞു. എറിക്‌സണെ ടാക്കിൾ ചെയ്തതിന് കരോളിനെ ബുക്ക് പോലും ചെയ്തില്ല എൻബ് ടെൻ ഹാഗ് ഓർമ്മിപ്പിച്ചു.