യുവ അറ്റാക്കിങ് താരം ആശിഷിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി

Newsroom

20230201 135112

യുവ അറ്റാക്കിംഗ് താരം ആശിഷ് ജാ ബെംഗളൂരു എഫ്‌സിയിൽ കളിക്കും. താരം ബെംഗളൂരു എഫ് സിയിൽ 2 വർഷത്തെ കരാർ ഒപ്പുവെച്ചതായി KhelNow റിപ്പോർട്ട് ചെയ്യുന്നു‌. 23കാരനായ താരം ശ്രീനിധി ഡെക്കാനായി ഐ ലീഗിൽ തിളങ്ങിയിരുന്നു. സ്‌പോർട്ടിംഗ് ക്ലബ് ബെംഗളൂരുവിലും അതിനു മുമ്പ് ഐ-ലീഗിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനായും താരം കളിച്ചിട്ടുണ്ട്. വിംഗറോ സ്‌ട്രൈക്കറോ ആയി കളിക്കാൻ കഴിയുന്ന ഒരു വേർസറ്റൈൽ കളിക്കാരനാണ് ആശിഷ്.

സ്‌പോർട്ടിംഗ് ക്ലബ് ബംഗളൂരുവിന് വേണ്ടി BDFA സൂപ്പർ ഡിവിഷനിൽ നടത്തിയ പ്രകടനം ആണ് ബെംഗളൂരു എഫ് സി താരത്തെ സൈൻ ചെയ്യാൻ കാരണം. ബെംഗളൂരു എഫ് സി ക്ലബിൽ ആകെ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ പുതിയ താരം.