“ലിവർപൂളിന് എതിരെ മാത്രം പോര ഈ ഊർജ്ജം!!” – എറിക് ടെൻ ഹാഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയപ്പോൾ കാണിച്ച ഊർജ്ജം എന്നും കാണണം എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ഈ വിജയത്തിൽ താൻ സന്തോഷവാൻ ആണ്. ലിവർപൂളിന് എതിരായ യുണൈറ്റഡിന്റെ റൈവൽറി തനിക്ക് അറിയാം. എന്നാൽ ലിവർപൂളിന് എതിരെ മാത്രം പോര ഈ ഊർജ്ജം. എല്ലാ ടീമിനെതിരെയും ഈ ഒത്തൊരുമയും ആവേശവും ടീം കൊണ്ടുവരേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു.

ഈ ടീമിന് മനോഹരമായ ഫുട്ബോൾ കളിക്കാൻ ആകും എന്നാണ് ഇന്ന് ടീം കാണിച്ചു തന്നത്. ലിവർപൂളിന് എതിരായ പ്രകടനത്തെ കുറിച്ച് ടെൻ ഹാഗ് പറഞ്ഞു. ഈ ടീമിനോട് ധൈര്യം കാണിക്കാൻ ആണ് താൻ പറഞ്ഞത്. സംസാരം കുറിച്ച് പ്രവർത്തിക്കാൻ. അതാണ് ടീം ചെയ്തത്. ടെൻ ഹാഗ് പറഞ്ഞു. ബ്രൂണോയും വരാനെയും ഇന്ന് ലീഡേഴ്സിനെ പോലെയാണ് കളത്തിൽ നിന്നത്. രണ്ട് ലീഡേഴ്സ് പോര ടീമിന് ഇനിയും ലീഡേഴ്സ് വേണം എന്നും ടെൻ ഹാഗ് പറഞ്ഞു.