എൽനേനിയും ആഴ്സണലിന് പുറത്ത്, താരം ഇനി ബെസികസിൽ

ആഴ്സണൽ മധ്യനിര താരം മുഹമ്മദ് എൽനേനിയും ക്ലബ്ബ് വിട്ടു. ടർക്കിഷ് ക്ലബ്ബ് ബെസികസിൽ ആണ് താരം ഇനി കളിക്കുക. ഒരു സീസണിലേക്ക് ലോണിൽ ആണ് താരം ആഴ്സണൽ വിടുന്നത്. പരിശീലകൻ എമറിയുടെ പദ്ധതിയിൽ ഇടം ഇല്ല എന്ന് ഉറപ്പായതോടെയാണ് താരം തുർക്കിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

27 വയസുകാരനായ താരം ഈജിപ്ത് ദേശീയ ടീം അംഗമാണ്. 2016 ൽ സ്വിസ് ക്ലബ്ബ് ബാസലിൽ നിന്നാണ് ആഴ്സണലിൽ എത്തിയത്. പക്ഷെ ഡിഫൻസീവ് മിഡ്ഫീൽഡറായ താരത്തിന് പക്ഷെ ഒരിക്കൽ പോലും ആഴ്സണൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. സെബയോസ് ലോണിൽ എത്തിയതും ടോരേറ, ഷാക്ക അടക്കമുളളവരുടെ സാന്നിധ്യവും താരത്തിന് ഈ സീസണിൽ അവസരങ്ങൾ തടയുന്നതിൽ കാരണമായി.