ഹസാർഡ് ചെൽസിയുടെ പ്ലയർ ഓഫ് ദി ഇയർ

Staff Reporter

ചെൽസിയുടെ ഈ വർഷത്തെ പ്ലയർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഏദൻ ഹസാർഡ്. നേരത്തെ 2014ലും 2015ലും 2017ലും ഹസാർഡ് ഈ അവാർഡ് സ്വന്തമാക്കിയിരുന്നു. പ്ലയർ ഓഫ് ദി ഇയർ അവാർഡ് കൂടാതെ സീസണിലെ മികച്ച ഗോളിനുള്ള അവാർഡും പ്ലയർസ് പ്ലയർ ഓഫ് ദി ഇയർ അവാർഡും താരത്തിന് തന്നെയാണ്. ലിവർപൂളിനെതിരെ ഹസാർഡ് നേടിയ സോളോ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ മൂന്ന് അവാർഡുകളും ഒരു സീസണിൽ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഹസാർഡ്.

സീസണിൽ മികച്ച ഫോമിലുള്ള ഹസാർഡ് ചെൽസിക്ക് വേണ്ടി 19 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കുകയും ലീഗ് കപ്പിലും യൂറോപ്പ ലീഗിലും ഫൈനലിൽ എത്തുകയും ചെയ്ത ചെൽസിയുടെ മുന്നേറ്റത്തിന് മുൻപിൽ ഹസാർഡിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു.

ചെൽസിയുടെ യുവതാരം ഹഡ്സൺ ഒഡോയ് ആണ് ചെൽസി യൂത്ത് പ്ലയർ ഓഫ് ദി ഇയർ. ഈ സീസണിൽ ചെൽസി സീനിയർ ടീമിൽ എത്തിയ ഹഡ്സൺ ഒഡോയ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വനിതാ വിഭാഗത്തിൽ എറിൻ കാത്ബെർട്ട് വുമൺസ് പ്ലയർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കിയപ്പോൾ സോഫി ഇൻഗ്ലെയാണ് വുമൺസ് പ്ലയർ ഓഫ് ദി ഇയർ.