ബെർണാണ്ടോ സിൽവ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം- ഗാർഡിയോള

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം ബർണാഡോ സിൽവയാണ് പ്രീമിയർ ലീഗിൽ നിലവിലെ ഏറ്റവും മികച്ച താരമെന്ന് സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള. പ്രീമിയർ ലീഗ് അവാർഡുകൾ വാൻ ഡേയ്ക്, റഹീം സ്റ്റെർലിങ് എന്നിവർ നേടിയെങ്കിലും ഇവർ രണ്ടുപേരുമല്ല ലീഗിലെ മികച്ച താരമെന്നാണ് ഗാർഡിയോളയുടെ അഭിപ്രായം.

ആക്രമണത്തിൽ ഏത് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ് സിൽവ, പന്ത്കൊണ്ട് എന്തും ചെയ്യാനുള്ള കഴിവുണ്ട് സിൽവക്ക് എന്നാണ് ഗാർഡിയോള അഭിപ്രായപ്പെട്ടത്. നിലവിലെ ഫോമിൽ ലോകത്തിലെ ഏത് ടീമിലും കളിക്കാനുള്ള യോഗ്യത സിൽവക്ക് ഉണ്ട് എന്നും ഗാർഡിയോള കൂട്ടി ചേർത്തു. ലീഗ് കിരീടം ലക്ഷ്യമിടുന്ന സിറ്റിക്ക് അവസാന ദിവസം ജയം അനിവാര്യമാണ്. ബ്രയ്റ്റനാണ് സിറ്റിയുടെ എതിരാളികൾ.

Advertisement