പ്രീമിയർ ലീഗ് ക്ലബായ ബൗണ്മതിന്റെ പരിശീലകനായ എഡ്ഡി ഹൊവെ തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കൊറോണയ്ക്ക് വേണ്ടി മാറ്റിവെക്കാൻ സമ്മതിച്ചു. പ്രീമിയർ ലീഗിലെ പരിശീലകന്മാരിൽ ആദ്യമായാണ് ഒരു പരിശീലകൻ ശമ്പളത്തിന്റെ വിഹിതം മാറ്റിവെക്കാൻ തയ്യാറാവുന്നത്. വർഷത്തിൽ ഏകദേശം നാലു മില്യൺ യൂറോ ആണ് എഡി ഹൊവെയുടെ ശമ്പളം.
പ്രീമിയർ ലീഗിലെ പരിശീലകന്മാരോടും താരങ്ങളോടും ശമ്പളം കുറയ്ക്കാൻ വേണ്ടി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. അതിൽ ഒരു തീരുമാനം ആകാൻ കാത്തു നിൽക്കാതെയാണ് എഡ്ഡി ഈ തീരുമാനവുമായി രംഗത്തു വന്നത്.