മിലാനിൽ തുടരും എന്ന് ഉറപ്പില്ല എന്ന് ഇബ്രാഹിമോവിച്

ഇബ്രാഹിമോവിചിന്റെ ഇറ്റലിയിലേക്ക് ഉള്ള മടക്കം എ സി മിലാൻ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു എങ്കിലും ആ പ്രതീക്ഷ അധികകാലം നീണ്ടു നിൽക്കില്ല. താൻ മിലാനിൽ അടുത്ത സീസണിലും ഉണ്ടാകും എന്ന് ഉറപ്പില്ല എന്ന് ഇബ്രാഹിമോവിച് പറഞ്ഞു. എ സി മിലാനിന്റെ തലപ്പത്ത് വന്ന മാറ്റങ്ങളാണ് ഇബ്രയെ ക്ലബിൽ നിന്ന് അകറ്റുന്നത് എന്നാണ് സൂചനകൾ.

തനിക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ല എന്നും ഒരോ ദിവസവും ചുറ്റും കാര്യങ്ങൾ മാറുകയാണ് എന്നും ഇബ്ര പറഞ്ഞു. സാൻസിരോയിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ വീണ്ടും കളിക്കാൻ ആയി എന്നതിൽ സന്തോഷം ഉണ്ട് എന്നും ഇബ്ര പറഞ്ഞു. ഇപ്പോൾ സ്വീഡനിൽ തന്റെ കുടുംബത്തോടൊപ്പം ആണ് ഇബ്ര ഉള്ളത്. കൊറോണ വൈറസ് ഭീതിപ്പെടുത്തുന്നതാണെന്നും ഇതിനെ ലോകം പെട്ടെന്നു മറികടക്കട്ടെ എന്നും ഇബ്ര പ്രതീക്ഷ പ്രകടിപ്പിച്ചു.

Previous articleശമ്പളം കുറയ്ക്കാൻ സമ്മതിക്കുന്ന ആദ്യ പ്രീമിയർ ലീഗ് മാനേജറായി എഡ്ഡി
Next articleഹകീമിയെ നോട്ടമിട്ട് യുവന്റസ്