ഓസിലിന്റെ അസിസ്റ്റ് റെക്കോർഡ് തകർത്ത് ഡു ബ്രെയ്ൻ

- Advertisement -

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺമൗത്തിനെതിരെ സിറ്റിയുടെ ഗോളിന് വഴി ഒരുക്കിയതോടെ കെവിൻ ഡു ബ്രെയ്ൻ സൃഷ്ടിച്ചത് പ്രീമിയർ ലീഗ് ചരിത്രത്തിലെ പുതിയ റെക്കോർഡ്. പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 അസിസ്റ്റുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് താരം സ്വന്തം പേരിൽ കുറിച്ചത്.

123 മത്സരങ്ങളിൽ നിന്നാണ് താരം 50 ഗോളുകൾക്ക് വഴി ഒരുക്കിയത്. മുൻപ് ആഴ്സണലിന്റെ മെസൂത് ഓസിൽ 141 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയ റെക്കോർഡാണ് സിറ്റി താരം സ്വന്തം പേരിൽ കുറിച്ചത്. 143 മത്സരങ്ങളിൽ നിന്ന് 50 അസിസ്റ്റുകൾ നേടിയ എറിക് കന്റോണ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 146 മത്സരങ്ങളിൽ നിന്ന് 50 അസിസ്റ്റുകൾ നേടിയ ഡെനിസ് ബെർകാമ്ബ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്.

Advertisement