ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ക്രിക്കറ്റിന്റെ കൂടുതൽ ജനകീയമാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് ക്രിക്കറ്റിനെ കാണികളെ ആകർഷിക്കാൻ മികച്ച പിച്ചുകൾ ഒരുക്കുകയാണ് ആദ്യം വേണ്ടതെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.  ആഷസ് ടെസ്റ്റിൽ ലോർഡ്‌സിൽ ഉപയോഗിച്ച പിച്ചിനെ പ്രകീർത്തിച്ച സച്ചിൻ ഇതുപോലെയുള്ള പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിനു നല്ലതനാണെന്നും കൂട്ടിച്ചേർത്തു.

ക്രിക്കറ്റിന്റെ ഹൃദയം എന്ന് പറയുന്നത് കളിക്കുന്ന പിച്ച് ആണെന്നും മികച്ച പിച്ചുകൾ ഒരുക്കിയാൽ ക്രിക്കറ്റ് ഒരിക്കലും വിരസമാവില്ലെന്നും സച്ചിൻ പറഞ്ഞു.  മികച്ച പിച്ച് ഒരുക്കിയാൽ ആവേശമുള്ള നിമിഷങ്ങളും മികച്ച ബൗളിംഗ് സ്പെല്ലുകളും മനോഹരമായ ബാറ്റിങ്ങും കാണാൻ സാധിക്കുമെന്നും സച്ചിൻ പറഞ്ഞു.  നിർഭാഗ്യവശാൽ സ്മിത്തിന് പരിക്കേറ്റെങ്കിലും ജോഫ്ര അർച്ചറുടെ ബൗളിംഗ് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശം കൊള്ളിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റിലേക്ക് ശ്രദ്ധ കൊണ്ട് വരാൻ സാധിച്ചെന്നും സച്ചിൻ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനെ ഉയർത്തിക്കൊണ്ടുവരാൻ തുടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ അത് കൊണ്ട് മാത്രം ക്രിക്കറ്റ് ആവേശഭരിതമാവില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.