അപരാജിത കുതിപ്പ് തുടർന്ന് സിറ്റി, ബോൺമൗത്തിലും ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം ജയം. ബോൺമൗത്തിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് മറികടന്നാണ് പെപ്പ് ഗാർഡിയോളയുടെ ടീം ജയിച്ചത്. ജയത്തോടെ 7 പോയിന്റുള്ള സിറ്റി ലീഗിൽ 9 പോയിന്റുള്ള ലിവർപൂളിന് പിറകിലായി രണ്ടാം സ്ഥാനത്താണ്.

റോഡ്രിയെ പുറത്തിരുത്തിയാണ് പെപ്പ് ടീമിനെ ഇറക്കിയത്. കൂടാതെ ഡേവിഡ് സിൽവയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തു. 15 ആം മിനുട്ടിലാണ് സിറ്റി ആദ്യ ഗോൾ നേടിയത്. കെവിൻ ഡുബ്രെയ്‌നയുടെ പാസിൽ  സെർജിയോ അഗ്യൂറോ ആണ് ഗോൾ നേടിയത്. 43 ആം മിനുട്ടിൽ ഡേവിസ് സിൽവയുടെ പാസ്സിൽ റഹീം സ്റ്റെർലിങ് ആദ്യ പകുതിക്ക് പിരിയും മുൻപ് സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. പക്ഷെ ആദ്യ പകുതി പിരിയും മുൻപ് ഇഞ്ചുറി ടൈമിൽ ഹാരി വിൽസൻ ഒരു ഗോൾ എഡി ഹോവേയുടെ ടീമിനായി മടക്കി.

രണ്ടാം പകുതിയിലും സിൽവയുടെ പസ്സിൽ അഗ്യൂറോ ഗോൾ നേടിയതോടെ തിരിച്ചു വരാം എന്ന ബോൺമൗത്തിന്റെ പ്രതീക്ഷ അവസാനിച്ചു. പിന്നീട് അവർ സോളങ്കി, ഐബ് എന്നിവരെ ഇറകിയെങ്കിലും സിറ്റി പ്രതിരോധത്തിൽ മികച്ച പ്രകടനം അവർക്ക് തടസമായി.

Advertisement