ഡഗ്ലസ് ലൂയിസിനെ വിട്ട് കൊടുക്കാൻ തയ്യാറാവാതെ വില്ല,താരത്തിനായുള്ള ശ്രമങ്ങൾ ആഴ്‌സണൽ അവസാനിപ്പിച്ചേക്കും

Douglas Luis

ആസ്റ്റൺ വില്ലയുടെ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസിനെ സ്വന്തമാക്കാനുള്ള ആഴ്‌സണൽ ശ്രമങ്ങൾ പരാജയത്തിലേക്ക്. രണ്ടു തവണ ആഴ്‌സണൽ മുന്നോട്ട് വച്ച കരാറുകളും വില്ല നിരസിക്കുക ആയിരുന്നു. രണ്ടാം തവണ ആഴ്‌സണൽ 26 മില്യൺ യൂറോ മുന്നോട്ട് വച്ചെങ്കിലും അതും സ്വീകരിക്കാൻ വില്ല തയ്യാറായില്ല.

ഇതോടെ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആഴ്‌സണൽ അവസാനിപ്പിക്കും എന്നു ടെലഗ്രാഫ് ലേഖകൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി ഇനിയും വില്ലക്ക് മുന്നിൽ പുതിയ ഓഫർ ആഴ്‌സണൽ വക്കാനുള്ള സാധ്യത കുറവാണ്. അതേസമയം ഡെഡ്‌ലൈൻ സമയത്തിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ വേറെ ആരെയെങ്കിലും ആഴ്‌സണൽ സ്വന്തമാക്കാനും സാധ്യത കുറവാണ്.