“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാതെ താൻ നല്ല കളിക്കാരൻ ആവില്ല” – ഡീൻ ഹെൻഡേഴ്സൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ ഡീൻ ഹെൻഡേഴ്സൺ താൻ ഒരു നല്ല ഫുട്ബോൾ താരമാണെന്ന് സ്വയം തോന്നണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ പ്രീമിയർ ലീഗിൽ ലോണടിസ്ഥാനത്തിൽ ഷെഫീൽഡ് യുണൈറ്റഡിനു വേണ്ടിയാണ് കളിക്കുന്നത്. ഷെഫീൽഡിന്റെ ഗോൾ വലയ്ക്ക് മുന്നിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഡീൻ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഈ സീസണിൽ ഡീൻ ഹെൻഡേഴ്സണാണ് ഉള്ളത്.

എന്നാൽ തന്റെ ലക്ഷ്യം യുണൈറ്റഡ് ജേഴ്സിയിൽ കളിക്കുകയാണ്. ചെറുപ്പം മുതൽ അതാണ് താൻ ലക്ഷ്യം വെച്ചിരുന്നത്. അവിടെ എത്താതെ തനിക്ക് താൻ എന്തെങ്കിലും ചെയ്തെന്ന് അഭിമാനത്തോടെ പറയാൻ ആവില്ല എന്ന് ഹെൻഡേഴ്സൺ പറഞ്ഞു. കരിയർ അവസാനിക്കുന്ന സമയത്ത് യുണൈറ്റഡിനു വേണ്ടി മുന്നൂറോ അഞ്ഞൂറോ മത്സരങ്ങൾ കളിച്ചിട്ടുണ്ടാകണം എന്നും ഹെൻഡേഴ്സൺ പറഞ്ഞു.

ലോൺ കാലാവധി കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകണം എന്നാണ് ഡീൻ ഹെൻഡേഴ്സന്റെ ആഗ്രഹം. എന്നാൽ ഡി ഹിയയെ മറികടന്ന് യുണൈറ്റഡിലെ ഒന്നാം നമ്പർ ഡീൻ ഹെൻഡേഴ്സണ് കിട്ടുമോ എന്നത് സംശയമാണ്.