ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് പോകാൻ സാധ്യത

20210615 153808
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ക്ലബ് വിടാം സാധ്യത. ഡീൻ ഹെൻഡേഴ്സണെ പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറിയിരുന്ന ഡീൻ ഹെൻഡേഴ്സണ് പരിക്കായിരുന്നു തിരിച്ചടി ആയത്. ഡീൻ കൊറോണയും പരിക്കും കാരണം ഈ സീസൺ തുടക്കത്തിൽ പുറത്തായിരുന്നു. ആ സമയം കൊണ്ട് ഡി ഹിയ ഫോമിൽ ആവുകയും ഡീൻ ആദ്യ ഇലവനിൽ നിന്ന് അകലുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡീൻ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിനും നല്ലതല്ല എന്നിരിക്കെ ഡീനിനെ ക്ലബ് വിടാൻ യുണൈറ്റഡ് അനുവദിച്ചേക്കും. ന്യൂകാസിൽ ലോണിൽ താരത്തെ നൽകുമോ എന്ന് യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18 മാസത്തെ ലോൺ കരാറിൽ യുണൈറ്റഡ് താരത്തെ ന്യൂകാസിലിന് നൽകിയേക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Previous articleഫ്രാങ്കി ഡിയോങിന് പരിക്ക്
Next article“ടി20 ക്രിക്കറ്റിൽ ഇന്ത്യ ഒരുപാട് പിറകിലാണ്”