മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണണിലെ മികച്ച താരമായി ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയേഴ്സ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ഡേവിഡ് ഡി ഹിയക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കളിക്കാരുടെ വോട്ടിങിന് അനുസരിച്ചാണ് ഡി ഹിയയെ മികച്ച താരമായി തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ സീസണിൽ കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഡി ഹിയ ആയിരുന്നു. പല മത്സരങ്ങളിലും ഡി ഹിയയുടെ സേവുകളാണ് യുണൈറ്റഡിനെ നാണക്കേടുകളിൽ നിന്ന് രക്ഷിച്ചത്.
20220603 163900
ഡി ഹിയ ഇത് നാലാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ പുരസ്കാരം നേടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടിയതും ഡി ഹിയ ആണ്.

Players’ Player of the Year:

2005/06: Ryan Giggs 
2006/07: Cristiano Ronaldo 
2007/08: Cristiano Ronaldo 
2008/09: Nemanja Vidic 
2009/10: Wayne Rooney 
2010/11: Nani 
2011/12: Antonio Valencia 
2012/13: Michael Carrick 
2013/14: David De Gea 
2014/15: David De Gea 
2015/16: Chris Smalling 
2016/17: Antonio Valencia 
2017/18: David De Gea 
2018/19: Luke Shaw
2019/20: Anthony Martial
2020/21: Luke Shaw
2021/22: David De Gea