ഒറേലിയോ ബൂട്ട ഫ്രാങ്ക്ഫർടിൽ

20220603 135055

റോയൽ ആന്റ്‌വെർപ്പ് എഫ്‌സിയുടെ താരമായ ഓറേലിയോ ബൂട്ട ഫ്രാങ്ക്ഫർടിൽ. താരത്തെ ഫ്രീ ഏജന്റായാണ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സ്വന്തമാക്കുന്നത്. പോർച്ചുഗീസ് റൈറ്റ് ബാക്ക് 2026 വരെയുള്ള കരാറിൽ ഒപ്പുവെച്ചു. 25 കാരനായ ബൂട്ട ആന്റ്‌വെർപ്പിനായി ആകെ 128 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും 21 അസിസ്റ്റുകളും ക്ലബിന് സംഭാവന നൽകി.

ഫ്രീ ഏജന്റായി ഫ്രാങ്ക്ഫർട്ട് വിടുന്ന ഡാനിഡി കോസ്റ്റയ്ക്ക് പകരക്കാരനായാകും ബൂട്ടയെ ഫ്രാങ്ക്ഫർട് ടീമിലേക്ക് എത്തിക്കുന്നത്.

Previous articleറോയ് കൃഷ്ണയും എ ടി കെ മോഹൻ ബഗാൻ വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് സീസണണിലെ മികച്ച താരമായി ഡി ഹിയ