ടീം ബസിൽ പോലും കയറ്റരുത്, ഡി ഹിയയക്ക് എതിരെ രൂക്ഷ വിമർശനവുമായി റോയ് കീൻ

Newsroom

ഇന്നലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ഗോൾ കീപ്പർ ഡി ഹിയക്ക് പറ്റിയ പിഴവിനെതിരെ രൂക്ഷ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ. സ്പർസിന്റെ ബെർഗ്വൈൻ തൊടുത്ത് ഷോട്ട് ഡിഹിയക്ക് നേരെ ആണ് വന്നത് എങ്കിലും അദ്ദേഹത്തിന് കയ്യിൽ ഒതുക്കാൻ കഴിഞ്ഞിരുന്നില്ല. ഡി ഹിയ ഗോൾ കീപ്പർമാർക്ക് തന്നെ നാണക്കേടാണ് എന്ന് കീൻ പറഞ്ഞു.

ഒരു സാധാരണ ഗോൾ കീപ്പർ എന്തായലും തടയേണ്ട ഷോട്ട് ആണത്. ഡി ഹിയ ഒരുപാട് ഓവർ റേറ്റ് ചെയ്യപ്പെട്ട് ഗോൾകീപ്പർ ആണെന്നും തനിക്ക് ഡി ഹിയയെ മടുത്തെന്നും കീൻ പറഞ്ഞു. ആ ഗോൾ വിട്ടതിന് ഹാഫ് ടൈമിൽ തന്നെ ഡിഹയ്ക്ക് മേൽ പിഴ ചുമത്തണം എന്നും കീൻ പറഞ്ഞു. ഗോളിന് വഴിവെച്ച ഡിഹിയയെയും മഗ്വയറിനെയും ടീം ബസിൽ പോലും കയറ്റരുത് എന്നും കീൻ പറഞ്ഞു.