ക്ലീൻ ഷീറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡിനൊപ്പം ഡിഹിയ

Newsroom

Picsart 23 02 12 22 58 25 086
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ഇന്ന് തന്റെ കരിയറിൽ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തി. ക്ലബ്ബിനായി മുൻ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷിമൈക്കളിന്റെ 178 ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡിനൊപ്പം ആണ് ഡി ഹിയ എത്തിയത്‌. ഇന്നത്തെ മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ ഡി ഹിയ മികച്ച സേവുകളുമായി ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി അദ്ദേഹത്തിന്റെ 400-ാം പ്രീമിയർ ലീഗ് മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

2011-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി ഡി ഹിയ വളരുന്നത് ഫുട്ബോൾ ലോകം കണ്ടു. യുണൈറ്റഡിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെയുള്ള കിരീടങ്ങൾ നേടുന്നതിന് ഡി ഹിയക്ക് ആയി.

ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർമാരുടെ പട്ടിക:

ഡേവിഡ് ഡി ഹിയ – 178 ക്ലീൻ ഷീറ്റുകൾ

പീറ്റർ ഷിമൈക്കിൾ – 178 ക്ലീൻ ഷീറ്റുകൾ

അലക്സ് സ്റ്റെപ്നി – 174 ക്ലീൻ ഷീറ്റുകൾ

ഗാരി ബെയ്‌ലി – 161 ക്ലീൻ ഷീറ്റുകൾ

എഡ്വിൻ വാൻ ഡെർ സാർ – 129 ക്ലീൻ ഷീറ്റുകൾ