സാരി യുഗത്തിലും ചെൽസിയോടെപ്പം തുടരാൻ ഡേവിഡ് ലൂയിസ്

ചെൽസിയിലെ സാരി യുഗത്തിൽ സന്തോഷവാണെന്നും ഈ സീസണിലും ചെൽസിയിൽ തന്നെ തുടരാനാണ് താൽപ്പര്യം എന്നും ബ്രസീലിയൻ പ്രതിരോധ താരം ഡേവിഡ് ലൂയിസ്. ഈ സീസണിൽ ലൂയിസ് ടീം വിടുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് താരം ചെൽസിയിൽ തുടരാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

സാരിയുടെ കീഴിലുള്ള പാസിംഗ് ഫുട്ബോൾ താൻ ഒരുപാടു ആസ്വദിക്കുന്നുണ്ടെന്നും ഡേവിഡ് ലൂയിസ് പറഞ്ഞു. സാരിക്ക് കീഴിൽ കഴിഞ്ഞ രണ്ട് പ്രീ സീസൺ മത്സരങ്ങളിലും ലൂയിസ് ടീമിൽ ഇടം നേടിയിരുന്നു. ആദ്യ മത്സരത്തിൽ പെർത് ഗ്ലോറിയോട് 1-0ജയിച്ച ചെൽസി രണ്ടാം മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്റർ മിലാനെയും മറികടന്നിരുന്നു.

കഴിഞ്ഞ സീസണിൽ ചെൽസിയുടെ പരിശീലകനായിട്ടുള്ള അന്റോണിയോ കൊണ്ടേയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് താരം ടീം വിടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കും കൊണ്ടേ മറ്റു താരങ്ങളെ പ്രതിരോധ ചുമതല ഏൽപിക്കുകയും ചെയ്തതോടെ കഴിഞ്ഞ സീസണിൽ ചെൽസിയിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു.

2016ലാണ് പി.എസ്.ജിയിൽ നിന്ന് 32മില്യൺ പൗണ്ടിന് രണ്ടാമതും ഡേവിഡ് ലൂയിസ് ചെൽസിയിൽ തിരിച്ചെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രസീലിയൻ ഡിഫൻഡർ ഇനി എടികെയിൽ
Next articleകീനൻ അൽമേഡ ചെന്നൈയിൻ വിട്ട് പൂനെ സിറ്റിയിൽ