കീനൻ അൽമേഡ ചെന്നൈയിൻ വിട്ട് പൂനെ സിറ്റിയിൽ

- Advertisement -

ഗോവൻ താരം കീനൻ അൽമേഡ ഇനി പൂനെ സിറ്റിയിൽ കളിക്കും. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ് സിക്കൊപ്പം ഉണ്ടായിരുന്ന താരമാണ്. കഴിഞ്ഞ ഡ്രാഫ്റ്റിൽ 29 ലക്ഷം രൂപയായ്ക്കായിരുന്നു വേർസറ്റൈൽ താരമായ അൽമേഡയെ ചെന്നൈയിൻ സ്വന്തമാക്കിയിരുന്നത്. റൈറ്റ് ബാക്കായും സെന്റ്ർ ബാക്കായും ഡിഫൻസീവ് മിഡായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ്.

മുമ്പ് സാൽഗോക്കർ ഗോവയുടെ താരമായിരുന്നു കീനൻ. ചർച്ചിലിനു വേണ്ടിയും കീനൻ മുമ്പ് ഐ ലീഗിൽ ഇറങ്ങിയിട്ടുണ്ട്. ഐ എസ് എല്ലിൽ എഫ് സി ഗോവയായിരുന്നു കീനൻ അൽമേഡയുടെ ആദ്യ ക്ലബ്. ഇതുവരെ ഐ എസ് എല്ലിൽ 15 മത്സരങ്ങൾ കളിച്ചിട്ടുള്ള കീനൻ ഒരു ഗോളും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement