ബ്രസീലിയൻ ഡിഫൻഡർ ഇനി എടികെയിൽ

- Advertisement -

മുംബൈ സിറ്റിയുടെ ഡിഫൻസിൽ അവസാന രണ്ട് ഐ എസ് എൽ സീസണിലും ഉണ്ടായിരുന്ന ഗിയേസൺ വിയേര ഇനി കൊൽക്കത്തയിൽ കളിക്കും. വിയേരയുടെ സൈനിംഗ് എടികെ കൊൽക്കത്ത ഔദ്യോഗികമായി അറിയിച്ചു.

രണ്ട് സീസണുകളിലായി മുംബൈക്ക് വേണ്ടി 30ൽ അധികം മത്സരങ്ങളിൽ കളിച്ച താരമാണ് ഗേർസൺ. ഒരു ഗോളും മുംബൈ സിറ്റിക്കായി ഗേർസൺ നേടിയിട്ടുണ്ട്. ബ്രസീലിനെ അണ്ടർ 15, അണ്ടർ 17 തലത്തിൽ പ്രതിനിധീകരിച്ചിട്ടുള്ള താരം കൂടിയാണ് ഗേർസൺ. മുമ്പ് റെഡ് ബുൾ ബ്രസീൽ പോലുള്ള മികച്ച ക്ലബിന്റെ ഭാഗമായിട്ടുമുണ്ട് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement