ജോർജിഞ്ഞോ വിമർശകർ അറിവില്ലാത്തവർ, വിമർശകർകെതിരെ ഡേവിഡ് ലൂയിസ്

- Advertisement -

ചെൽസി മധ്യനിര താരം ജോർജിഞോയെ വിമർശിക്കുന്നവർക്ക് ഫുട്‌ബോൾ അറിവില്ലെന്ന് ഡേവിഡ് ലൂയിസ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ 2000 പാസുകൾ പൂർത്തിയാക്കിയ ജോർജിഞോക്ക് പക്ഷെ ഈ സീസണിൽ ഒരൊറ്റ അസിസ്റ്റ് പോലും നൽകാൻ ആയിട്ടില്ല. ഇതോടെയാണ്‌ താരത്തിനെതിരെ വിമർശകർ രംഗത്ത് വന്നത്.

തന്റെ സഹ താരത്തെ വിമർശിക്കുന്നവർക്ക് ജോർജിഞ്ഞോയുടെ ടീമിലെ റോൾ അറിയാനുള്ള ഫുട്‌ബോൾ അറിവില്ല. ചെൽസിക്ക് വേണ്ടി കളിക്കുന്നത് കൊണ്ടാണ് ഈ വിമർശനം. താൻ നേരത്തെ ചെൽസിക്ക് വേണ്ടി രണ്ടാമതും കരാർ ഒപ്പിട്ടപ്പോൾ ഏറെ പേർ ചിരിച്ചിരുന്നു. ഇറ്റലിക്കും നാപോളിക്കും വേണ്ടി ഏറെ മത്സരങ്ങൾ കളിച്ച താരമാണ്‌ ജോർജിഞ്ഞോ, അദ്ദേഹം ചെൽസിയിൽ ചെയ്യുന്നത് ഏറെ പ്രധാനപെട്ട ജോലിയാണ് എന്നാണ് ലൂയിസിന്റെ പക്ഷം.

മൗറീസിയോ സാരിക്ക് ഒപ്പം നാപോളിയിൽ നിന്ന് 50 മില്യൺ പൗണ്ടിലേറെ നൽകിയാണ് ചെൽസി ഇറ്റലി ദേശീയ ടീം അംഗമായ ജോർജിഞ്ഞോയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചത്.

Advertisement