ഡാനി റോസ് ടോട്ടനം വിട്ടു

20210527 165205
- Advertisement -

ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസ് ക്ലബ് വിട്ടു. സ്പർസുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ് വിട്ടത്. 30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിൽ ഉണ്ട്. എന്നാൽ അവസാന രണ്ടു സീസണുകളിലായി ക്ലബിൽ അധികം അവസരം ലഭിച്ചില്ല. ലോണിൽ പോകേണ്ടതായും വന്നു. ഇരുന്നോറോളം മത്സരങ്ങൾ റോസ് സ്പർസിനായി കളിച്ചു.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അടക്കം റോസ് സ്പർസിനായി മുമ്പ് കളിച്ചിട്ടുണ്ട്. റോസ് നേരത്തെ തന്നെ ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. റോസ് മാത്രമല്ല ഗോൾ കീപ്പർ ഗസ്സനിഗയും കരാർ അവസാനിച്ചതോടെ സ്പർസ് വിടും. സ്പർസിനായി 37 മത്സരങ്ങൾ ഗസ്സനിഗ കളിച്ചിട്ടുണ്ട്.

Advertisement