പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ എന്ന് പറഞ്ഞ് സൽമാൻ ബട്ട്. ഇന്ത്യ ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ജസ്പ്രീത് ബുംറയെ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ബുംറയെന്നും താരം ഫെരാരിക്ക് തുല്യമാണെന്നും മുൻ പാക് താരം പറഞ്ഞു.

താരം ടൊയോട്ടയോ കൊറോളയോ അല്ല ഫെരാരിയും ലംബാർഗിനിയുമായി താരത്യം ചെയ്യേണ്ട വ്യക്തിയാണ് ബുംറയെന്നും ബട്ട് പറഞ്ഞു. വഖാർ യൂനിസും വസീം അക്രവും പാക് ക്രിക്കറ്റിന് എന്തായിരുന്നോ അതേ നിലവാരത്തിലാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയെന്ന് ബട്ട് സൂചിപ്പിച്ചു. ക്യാപ്റ്റൻ തന്റെ ലക്ഷ്യം നേടുവാനായി സമീപിക്കുന്ന ആളാണ് ബുംറയെന്നും വസീമും വഖാറും പാക് ടീമിന് ഇതേ മൂല്യമാണ് നൽകിയതെന്നും ബട്ട് പറഞ്ഞു.