ക്രിസ് ഗെയിൽ കരീബിയൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു , പാട്രിയറ്റ്സിന് വേണ്ടി കളിക്കും

കഴിഞ്ഞ വർഷം സിപിഎലിൽ നിന്ന് വിട്ട് നിന്ന് ക്രിസ് ഗെയിൽ വീണ്ടും ടൂർണ്ണമെന്റിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാണ് താരം കളിക്കുക. ഇതിന്റെ കാര്യം ടീം അവരുടെ ഇൻസ്റ്റാഗ്രാം ചാനലിൽ അറിയിക്കുകയായിരുന്നു. പാട്രിയറ്റ്സിന് വേണ്ടി താരം ഇതിന് മുമ്പും കളിച്ചിട്ടുണ്ട്. 2020 സീസണിന് മുമ്പ് താരം ജമൈക്ക തല്ലാവാസ് കോച്ചുമായി തെറ്റിപ്പിരിഞ്ഞ് ആണ് ടീമിൽ നിന്ന് വിടവാങ്ങിയത്.

ഐപിഎലിൽ മികച്ച ഫോമിലായിരുന്നു ഗെയിൽ കളിച്ചിരുന്നത്. കരീബിയൻ പ്രീമിയർ ലീഗിലേ എക്കാലത്തെയും റൺ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഗെയിൽ. കഴിഞ്ഞ സീസണിൽ വെറും ഒരു മത്സരത്തിൽ മാത്രം വിജയിച്ച പാട്രിയറ്റ്സിന് ഗെയിലിന്റെ വരവ് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.

Previous articleഡാനി റോസ് ടോട്ടനം വിട്ടു
Next articleമൈഗ്നാൻ മിലാൻ വല കാക്കും, ഔദ്യോഗിക പ്രഖ്യാപനം എത്തി