ഡാനി വെൽബെക്ക് പ്രീമിയർ ലീഗിൽ തുടരും

Danny Welbeck Brighton
- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ താരം ഡാനി വെൽബെക്ക് പ്രീമിയർ ലീഗിൽ തുടരും. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൻ വെൽബെക്കിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കുകയായിരുന്നു. ഫ്രീ ഏജന്റ്‌ ആയാണ് താരത്തെ ബ്രൈറ്റൻ സ്വന്തമാക്കുന്നത്. ഈ സീസൺ അവസാനം വരെ വാട്ഫോർഡിൽ വെൽബെക്കിന് കരാർ ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ കരാർ കഴിഞ്ഞ മാസം വാട്ഫോർഡ് റദ്ദാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ വാട്ഫോർഡിന് വേണ്ടി 20 മത്സരങ്ങൾ കളിച്ച വെൽബെക്ക് വെറും 3 ഗോളുകൾ മാത്രമാണ് നേടിയത്. തുടർന്ന് വാട്ഫോർഡ് പ്രീമിയർ ലീഗിൽ നിന്ന് റെലിഗെറ്റഡ് ആവുകയും ചെയ്തതോടെ താരത്തെ വാട്ഫോർഡ് റിലീസ് ചെയ്യുകയായിരുന്നു. തുടർന്നാണ് ഫ്രീ ഏജന്റ് ആയ താരത്തെ സ്വന്തമാക്കാൻ ബ്രൈറ്റൻ രംഗത്തെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി 42 മത്സരങ്ങൾ കളിച്ച വെൽബെക്ക് ബ്രൈറ്റനിൽ പതിനെട്ടാം നമ്പർ ജേഴ്സിയവും അണിയുക. അടുത്ത തിങ്കളാഴ്ച നടക്കുന്ന വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിൽ വെൽബെക്ക് ബ്രൈറ്റന് വേണ്ടി അരങ്ങേറ്റം നടത്തുമെന്നാണ് കരുതപ്പെടുന്നത്.

Advertisement