വരേല ഇനി ഡൈനാമോ മോസ്കോയിൽ

20201018 131749
- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗുയിലെർമോ വരേല ഇനി റഷ്യയിൽ കളിക്കും. റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോ ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. കോബൻഹേവന്റെ താരമായിരുന്ന വരേല ലോണടിസ്ഥാനത്തിൽ ആകും മോസ്കോയിൽ എത്തുക. ഫുൾബാക്കായ വരേല കഴിഞ്ഞ സീസണിൽ കോബൻഹാവനു വേണ്ടി യൂറോപ്പ ലീഗിൽ അടക്കം മികച്ച പ്രകടനം നടത്തിയിരുന്നു. ഇത്തവണ ഡൈനാമോയുടെ കൂടെയും യൂറോപ്പ ലീഗിൽ വരേല ഉണ്ടാകും.

27കാരനായ താരം മുമ്പ് നാലു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ഉണ്ടായിരുന്നു. ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിനായും വരേല ഒരു സീസണിൽ കളിച്ചു. ഉറുഗ്വേ ദേശീയ ടീമിനായും മുമ്പ് കളിച്ചിട്ടുള്ള താരമാണ് വരേല.

Advertisement