ഗ്രീലിഷിനെ നഷ്ടമാകും മുമ്പ് തന്നെ ടീം അതി ശക്തമാക്കുകയാണ് ആസ്റ്റൺ വില്ല. ഇന്ന് ലിയോൺ ബൈലിയെ സ്വന്തമാക്കിയതിനു പിന്നാലെ ഒരു വലിയ സൈനിംഗ് കൂടെ വില്ല പൂർത്തിയാക്കി. ഡാനി ഇംഗ്സാണ് വില്ലയിൽ എത്തിയിരിക്കുന്നത്. സൗതാമ്പ്ടന്റെ താരമായിരുന്ന ഇങ്സ് ആസ്റ്റൺ വില്ലയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.
അവസാന മൂന്ന് സീസണുകളിൽ സൗതാമ്പ്ടണായി ഗോളടിച്ചു കൂട്ടിയ താരമാണ് ഇങ്സ്. 29കാരനായ താരത്തിനായി വലിയ ക്ലബുകൾ അടക്കം രംഗത്ത് ഉണ്ടായിരുന്നു. മുമ്പ് ലിവർപൂൾ, ബേർൺലി, ബൗണ്മത് എന്നീ ക്ലബുകൾക്കായും ഇംഗ്സ് കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്.