ഡാനി ഇങ്സിന് വീണ്ടും പരിക്ക്

20201220 102140
- Advertisement -

പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണ് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അവരുടെ പ്രധാന താരമായ ഡാനി ഇങ്സിന് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഡാനി ഇങ്സിന് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് എന്നാണ് സൗതാമ്പ്ടൺ പരിശീലകൻ പറഞ്ഞത്. താരം ഒരു മാസം എങ്കിലും പുറത്തിരിക്കും.

സൗതാമ്പ്ടന്റെ ഈ സീസണിലെ ടോപ് സ്കോറർ ആണ് ഇംഗ്സ്. ലീഗിൽ ഇതുവരെ ആറു ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ തന്നെ മുട്ടിനേറ്റ പരിക്ക് കാരണവും ഒരു മാസത്തോളം ഇംഗ്സ് പുറത്തിരിക്കേണ്ടി വന്നിരുന്നു. കരിയറിൽ ഉടനീളം പരിക്ക് ഇങ്സിനെ അലട്ടിയിരുന്നു.

Advertisement