മെസ്സിക്ക് അഭിനന്ദനങ്ങളുമായി പെലെ

20201220 102448

ഇന്നലെ തന്റെ ഗോളടി റെക്കോർഡിനൊപ്പം എത്തിയ മെസ്സിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫുട്ബോൾ ഇതിഹാസം പെലെ‌. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പം ആയിരുന്നു മെസ്സി ഇന്നലെ എത്തിയത്. ബ്രസീലിയൻ ക്ലബായ സാന്റോസിനു വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയത്. 757 മത്സരങ്ങളിൽ നിന്നായിരുന്നു പെലെയുടെ 643 ഗോളുകൾ. മെസ്സിക്ക് പെലെയുടെ അത്ര മത്സരങ്ങൾ വേണ്ടി വന്നില്ല. 748 മത്സരങ്ങളാണ് മെസ്സി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ചത്.

മെസ്സി ഈ നേട്ടത്തിൽ എത്തിയതിൽ സന്തോഷമുണ്ട് എന്ന് പെലെ പറഞ്ഞു. ഗോളുകളെക്കാൽ ഒരു ക്ലബിൽ തന്നെ ഇത്രയും കാലം കളിച്ചതിന് താൻ മെസ്സിയെ അഭിനന്ദിക്കുന്നു എന്ന് പെലെ പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു ക്ലബിനെ മാത്രം സ്നേഹിക്കുന്ന പതിവ് ഫുട്ബോൾ ലോകത്ത് ഇല്ല എന്നും പെലെ പറഞ്ഞു. സ്വന്തം വീടായി നമ്മൽ കരുതുന്ന ക്ലബിനേക്കാൾ വലുതായി ഒന്നുമില്ല എന്നും പെലെ പറഞ്ഞു

Previous articleഡാനി ഇങ്സിന് വീണ്ടും പരിക്ക്
Next articleസിഡ്നി ടെസ്റ്റ് ഷെഡ്യൂള്‍ പ്രകാരം നടക്കും – ക്രിക്കറ്റ് ഓസ്ട്രേലിയ