പുതിയ സീസണായി വലിയ രീതിയിൽ ഒരുങ്ങുന്ന ന്യൂകാസിൽ യുണൈറ്റഡ് ഡാൻ ആഷ്വർത്തിനെ സ്പോർടിങ് ഡയറക്ടറായി എത്തിച്ചു. ബ്രൈറ്റണിൽ നിന്നാണ് ആഷ്വർത്ത് ഇപ്പോൾ ന്യൂകാസിലിലേക്ക് എത്തുന്നത്. മുൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്നു ഡാൻ ആഷ്‌വർത്ത്.
51 കാരനായ ആഷ്‌വർത്തിനെ നിലവിലെ കരാർ ബാധ്യതകളിൽ നിന്ന് മോചിപ്പിക്കാൻ ലീഗിലെ എതിരാളികളായ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണുമായി ധാരണയിലെത്തിയതായി ക്ലബ് അറിയിച്ചു. 2018-ൽ ആയിരുന്നു ആഷ്‌വർത്ത് ബ്രൈറ്റണിൽ എത്തിയത്.














