“മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാൻ”, കരാർ പുതുക്കും എന്ന് സൂചന നൽകി ഡാലോട്ട്

Picsart 23 01 10 11 41 49 424

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡിയോഗോ ഡാലോട്ട് യുണൈറ്റഡിൽ തുടരുമെന്ന് ഉറപ്പാകുന്നു. പുതിയ കരാർ ഉടൻ ഒപ്പുവെക്കും എന്ന് താരം തന്നെയാണ് സൂചന നൽകിയത്. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാൻ ആണെന്നും കരാർ ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുക ആണെന്നുൻ ഡിയേഗോ ഡാലോട്ട് പറഞ്ഞു.

യുണൈറ്റഡ് 173011

ഇരുപത്തിമൂന്നുകാരനായ താരത്തിന്റെ ടീമുമായുള്ള നിലവിലെ കരാർ 2024 സമ്മറിൽ അവസാനിക്കാൻ പോവുകയാണ്. ദീർഘകാലത്തേക്ക് ഡാലോട്ടിനെ നിലനിർത്താൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. ടെൻ ഹാഗ് പരിശീലകനായി എത്തിയത് മുതൽ ഡാലോട്ട് യുണൈറ്റഡ് ടീമിന്റെ അഭിവാജ്യ ഘടകമാണ്. ഡാലോട്ട് അടുത്തിടെ നടന്ന ലോകകപ്പിൽ പോർച്ചുഗലിനായും ഗംഭീര പ്രകനം നടത്തിയിരുന്നു.