ജോർജിനിയോ റട്ടർ ലീഡ്സിലേക്ക്, റെക്കോർഡ് ട്രാൻസ്ഫർ തുക

Picsart 23 01 10 14 36 54 382

ഹോഫെൻഹൈം ഫോർവേഡ് ആയ ജോർജിനിയോ റട്ടറിനെ ക്ലബ്ബ്-റെക്കോർഡ് തുകയായ £35 മില്യൺ നൽകി ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കുകയാണ്. 20 വയസ്സുകാരൻ ഉടൻ ലീഡ്സിൽ എത്തും. ഫ്രാൻസ് അണ്ടർ 21 ദേശീയ താരമാണ് റട്ടർ.

Picsart 23 01 10 14 37 09 368

ഈ സീസണിൽ ഹോഫെൻഹെയിമിനായി 17 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ റട്ടർ സ്കോർ ചെയ്തിട്ടുണ്ട്. ബുണ്ടസ്ലിഗ ടീമിനായി ഇതുവരെ 64 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും റട്ടർ സ്കോർ ചെയ്തിട്ടുണ്ട്. ലീഡ്സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിംഗ് ആണ് ഇത്.

2020 ഓഗസ്റ്റിൽ വലൻസിയയിൽ നിന്ന് റോഡ്രിഗോയയെ സ്വന്തമാക്കാൻ നൽകിയ 27 മില്യൺ എന്ന ലീഡ്സിന്റെ ട്രാൻസ്ഫർ റെക്കോർഡ് ഈ സൈനിംഗോടെ പഴങ്കഥ ആകും.