ഡിയേഗോ ഡാലോട്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നിലനിർത്തും

Dalot 131738

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിനെ ക്ലബിൽ നിലനിർത്താൻ ആണ് സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ. മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കിലേക്ക് പുതിയ താരത്തെ നോക്കുന്നുണ്ട്. എങ്കിലും അവർക്ക് ഡാലോട്ടിലും വിശ്വാസം ഉണ്ട് എന്ന് ഫബ്രിസിയോ പറഞ്ഞു. എങ്കിലും ഡാലോട്ടിനായി വലിയ ഓഫറുകൾ വരികയാണെങ്കിൽ അവർ അത് പരിഗണിക്കും. മുൻ സീസണിലും ഡാലോട്ടിനെ വിൽക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം എന്നും ഫബ്രിസിയോ പറഞ്ഞു. വാൻ ബിസാകയ്ക്ക് ആയി നല്ല ഓഫറുകൾ കാത്തിരിക്കുകയാണ് യുണൈറ്റഡ് എന്നും അദ്ദേഹം പറയുന്നു.