കർട്ടിസ് ജോൺസ് ആൻഫീൽഡിൽ തുടരും, ദീർഘകാല കരാർ ഒപ്പിട്ടു

Newsroom

Picsart 22 11 18 00 19 20 277
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ യുവതാരം കർട്ടിസ് ജോൺസ് ക്ലബിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. ഒരു U9 താരമായി ആൻഫീൽഡിൽ എത്തിയ താരമാണ് കർട്ടിസ് ജോൺസ്. 2019 ജനുവരിയിൽ അരങ്ങേറിയതിന് ശേഷം 21 കാരനായ താരം ഇതുവരെ ലിവർപൂളിനായി 81 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും നേടി.

Picsart 22 11 18 00 19 35 717

പ്രീമിയർ ലീഗ്, എമിറേറ്റ്‌സ് എഫ്‌എ കപ്പ്, കാരബാവോ കപ്പ്, എഫ്‌എ കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങളും താരം നേടി. 2020 ഫെബ്രുവരിയിൽ ഷ്രൂസ്‌ബറി ടൗണിനെതിരായ എഫ്‌എ കപ്പ് മത്സരത്തിൽ ക്യാപ്റ്റൻ ആയപ്പോൾ ലിവർപൂളിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആയി താരം മാറിയിരുന്നു.