ക്ലീൻ ഷീറ്റുകളിൽ റെക്കോർഡ്, അലിസൺ ഇതിഹാസങ്ങൾക്ക് ഒപ്പം

- Advertisement -

ഇന്നലെ പ്രീമിയർ ലീഗ് പോരിൽ ഹഡേഴ്സ് ഫീൽഡിനെതിരായി ഗോൾ വഴങ്ങാതിരുന്നതോടെ ക്ലീൻസ് ഷീറ്റുകളിൽ ലിവർപൂളിനായി റെക്കോർഡിട്ടിരിക്കുകയാണ് അലിസൺ. പ്രീമിയർ ലീഗിൽ ഈ സീസണിൽ അലിസൺ നേടുന്ന ഇരുപതാം ക്ലീൻ ഷീറ്റായിരുന്നു ഇത്. ലിവർപൂളിനായി ഒരു ഗോൾ കീപ്പറും 20ൽ കൂടുതൽ ക്ലീൻഷീറ്റുകൾ ഒരു സീസണിൽ പ്രീമിയർ ലീഗിൽ നേടിയിട്ടില്ല. മുൻ സ്പാനിഷ് ഗോൾ കീപ്പർ റെയ്ന ആണ് മുമ്പ് ലിവർപൂളിനായി ഒരു സീസണിൽ 20 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുള്ളത്.

പ്രീമിയർ ലീഗിൽ 20 ക്ലീൻ ഷീറ്റ് നേടുന്ന അഞ്ചാമത്തെ ഗോൾ കീപ്പറായും അലിസൺ മാറി. അലിസണെയും റെയ്നയെയും കൂടാതെ പീറ്റർ ചെക്, വാൻ ഡെർ സാർ, പീറ്റ ഷീമൈക്കിൾ എന്നിവരാണ് ഇരുപതോ അതിലധികമോ ക്ലീൻഷീറ്റുകൾ നേടിയിട്ടുള്ളത്. 24 ക്ലീൻസ് ഷീറ്റുകൾ നേടിയ പീറ്റർ ചെക്കിനാണ് ക്ലീൻ ഷീറ്റിൽ പ്രീമിയർ ലീഗിൽ റെക്കോർഡ്. അത് മറികടക്കാൻ എന്തായാലും അലിസണ് ഈ സീസണിൽ ആകില്ല. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലിവർപൂളിന് ലീഗിൽ അവശേഷിക്കുന്നുള്ളൂ.

Advertisement