ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ ഹാരി കെയ്ൻ എത്തുമെന്ന് പോചടീനോ

- Advertisement -

പരിക്കേറ്റ് ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പിച്ച ഹാരി കെയ്ൻ പക്ഷെ സീസണിൽ ഒരിക്കൽ കൂടെ കളത്തിൽ ഇറങ്ങും എന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ പറഞ്ഞു. ചാമ്പ്യൻസ് ലെഗ് ഫൈനലിൽ ആകും ഹാരി കെയ്ൻ ഇറങ്ങുക എന്നാണ് പോചടീനോ പറഞ്ഞത്. അയാക്സുമായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം ബാക്കി നിൽക്കെ ആണ് ഫൈനലിൽ ഹരി കെയ്ൻ ഇറങ്ങും എന്ന് പോചടീനോ പറഞ്ഞത്.

ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ ആയിരുന്നു കെയ്ന് പരിക്കേറ്റത്. ഇനി പ്രീമിയർ ലീഗിലോ അയാക്സിനെതിരായ സെമി ഫൈനലുകളിലോ കെയ്ൻ കളിക്കുകയില്ല എന്ന് ഉറപ്പാണ്. എന്നാൽ കെയ്നിന് നല്ല പുരോഗതി ഉണ്ട് എന്നും കെയ്നിന്റെ പോരാട്ട വീര്യം അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹം ഫൈനൽ കളിക്കാൻ ഉണ്ടാകും എന്നും പോചടീനോ പറഞ്ഞു. ഇത് തന്റെ വിശ്വാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement