“മെസ്സി റൊണാൾഡോയ്ക്കും ഒരു ചുവട് മേലെ”

- Advertisement -

ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ചുവട് മേലെ ആണെന്ന് ബ്രസീലിയൻ യുവതാരം മാൽകോം. ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. ഇപ്പോൾ റൊണാൾഡോ മികച്ച ഫോമിലുമാണ്. എന്നാലും റൊണാൾഡോയെക്കാൾ ഒരു ചുവട് മുകളിലാണ് മെസ്സി എന്ന് മാൽകോം പറഞ്ഞു. ഒന്നോ രണ്ടോ സെക്കൻഡുകൾ കൊണ്ട് മെസ്സി അത്ഭുതങ്ങൾ കാണിക്കും എന്നും മാൽകോം പറഞ്ഞു.

തനിക്ക് ഇത് മുമ്പ് തോന്നിയിരുന്നില്ല. മെസ്സിയെ അടുത്ത് അറിയുമ്പോഴാണ് മെസ്സിയുടെ മികവ് കൂടുതൽ മനസ്സിലാകുന്നത് എന്ന് മാൽകോം പറഞ്ഞു. റൊണാൾഡോയെ അടുത്ത് നിന്ന് കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മെസ്സി പെലെ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കളിക്കാരനായി അറിയപ്പെടും എന്നും മാൽകോം പറഞ്ഞു. താൻ ചാമ്പ്യൻസ് ലെഗിൽ നേടിയ ഗോളിനെ മെസ്സി അഭിനന്ദിച്ചിരുന്നു. അത് തന്റെ ജീവിതത്തിലെ നിമിഷമാണെന്നും മാൽകോം പറഞ്ഞു.

Advertisement