പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് വിജയത്തുടക്കം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്. പുതുതായി പ്രീമിയർ ലീഗിലെത്തിയ ഫുൾഹാമിനെയാണ് ക്രിസ്റ്റൽ പാലസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഇരു പകുതികളിലുമായി ഷുൾപ്പും വിൽഫ്രഡ് സാഹയുമാണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോളുകൾ നേടിയത്. കഴിഞ്ഞ സീസണിൽ ആദ്യ വിജയത്തിനും ആദ്യ ഗോളിനുമായി 7 മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്ന ക്രിസ്റ്റൽ പാലസിന് ഈ സീസണിൽ ആദ്യ ദിവസം തന്നെ വിജയവും ഗോളും നേടാനായി.

മികച്ച പ്രകടനമാണ് ഒന്നാം പകുതിയിൽ ഫുൾഹാം പുറത്തെടുത്തത്. എന്നിരുന്നാലും ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പിറകിൽ പോവാനായിരുന്നു അവരുടെ വിധി. ഷുൾപ്പാണ് ഫുൾഹാമിനെ ഞെട്ടിച്ച ഗോൾ നേടിയത്. താരത്തിന്റെ ഫുൾഹാമിന് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

തുടർന്ന് രണ്ടാം പകുതിയിൽ ഫുൾഹാമിന്‌ അനുകൂലമായി പെനാൽറ്റിക്കായി കളിക്കാർ വാദിച്ചെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. ഷുർലെയെ ഫൗൾ ചെയ്തതിനാണ് ഫുൾഹാം താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചത്. ശേഷം മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ സാഹയിലൂടെ ക്രിസ്റ്റൽ പാലസ് വിജയമുറപ്പിച്ച ഗോൾ നേടി. വാൻ ബിസ്സകയുടെ പാസിൽ നിന്നാണ് സാഹ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial