കളി തീരും മുമ്പേ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റേഡിയം വിട്ടു

20220801 005106

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ‌ങ്ങി എന്നത് ചില ആരാധകർക്ക് ആശ്വാസം ആയിരുന്നു. റൊണാൾഡോ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുടെ ശക്തി അത് കുറക്കും എന്നായിരുന്നു അവർ കരുതിയിരുന്നത്. എന്നാൽ ഇന്ന് കളിച്ച റൊണാൾഡോ സബ്ബായി കളം വിട്ടതിനു പിന്നാലെ ഗ്രൗണ്ടും വിട്ടു.

മത്സരം അവസാനിക്കാൻ കാത്തിരിക്കാതെ ഓൾഡ് ട്രാഫോർഡിൽ നിന്ന് റൊണാൾഡോ തന്റെ വീട്ടിലേക്ക് പോയി. ഇതോടെ റൊണാൾഡോക്ക് ക്ലബിൽ തുടരാൻ താല്പര്യമില്ല എന്ന വാർത്തകൾ വീണ്ടും ശക്തമാവുക ആണ്. ഇനി യുണൈറ്റഡിന് സീസൺ ആരംഭിക്കാൻ ആഴ്ച ഒന്ന് മാത്രമെ ഉള്ളൂ. റൊണാൾഡോയുടെ ഭാവി ഇങ്ങനെ ആശങ്കയിൽ തുടരുന്നത് ക്ലബിനെ പ്രതിസന്ധിയിൽ തന്നെ നിർത്തുകയാണ്.