ഇവാൻ വുകൊമാനോവിച് നാളെ കൊച്ചിയിൽ എത്തും, ഇനിയാണ് കളി!!

Img 20220731 204729

പുതിയ സീസണായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് നാളെ കേരളത്തിൽ എത്തും. നാളെ രാവിലെ 9 മണിക്ക് ഇവാൻ കൊച്ചിയിൽ വിമാനം ഇറങ്ങും എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. വലിയ ആരാധക കൂട്ടം ഇവാനെ സ്വീകരിക്കാനായി നാളെ കൊച്ചിയിൽ എത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ഇവാൻ എത്തുന്നതോടെ ആരംഭിക്കും.

റിസേർവ്സ് താരങ്ങളും ഇന്ത്യൻ താരങ്ങളും ഉടൻ കൊച്ചിയിൽ എത്തി പരിശീലന ക്യാമ്പിൽ ചേരും. ഇവാൻ എത്തുന്നതോടെ വിദേശ താരങ്ങളും എത്തും. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ പ്രീസീസൺ തുടങ്ങിയിരുന്നു. അത് കേരളത്തിന് വലിയ ഗുണം ആവുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പ്രീസീസണായി പോകും.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കേരളത്തിൽ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുക.