ഏറ്റവും കൂടുതൽ ഗോളുകൾ, അസിസ്റ്റുകൾ! യൂറോയുടെ താരമായി ആഴ്‌സണലിന്റെ ബെത്ത് മെഡ്!

Fb Img 1659296555377

വനിത യൂറോ കപ്പിൽ താരമായി ഇംഗ്ലണ്ടിന്റെ ആഴ്‌സണൽ താരം ബെത്ത് മെഡ്. ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം ടൂർണമെന്റിൽ ആറു ഗോളുകളും 4 അസിസ്റ്റുകളും ആണ് നേടിയത്. ടൂർണമെന്റ് ടോപ് സ്കോറർ നേട്ടവും ബെത്ത് സ്വന്തമാക്കി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ബെത്ത് തന്നെയാണ്.

530be7c3d9214cc188167e3730d8abb4

ഗ്രൂപ്പ് ഘട്ടത്തിൽ നോർവെക്ക് എതിരെ ഹാട്രിക് നേടിയ താരം വടക്കൻ അയർലന്റ്, ഓസ്ട്രിയ ടീമുകൾക്ക് എതിരെയും ഗോളുകൾ നേടിയിരുന്നു. സെമിഫൈനലിൽ സ്വീഡന് എതിരെയും ബെത്ത് ലക്ഷ്യം കണ്ടു. ടൂർണമെന്റിന് ഉടനീളം ഇംഗ്ലീഷ് മുന്നേറ്റം നയിച്ച ബെത്ത് ആയിരുന്നു മറ്റു ടീമുകൾക്ക് മേൽ ഇംഗ്ലണ്ടിന് ആധിപത്യം നേടി നൽകിയത്. ചരിത്രത്തിൽ ലോകകപ്പിലോ, യൂറോ കപ്പിലോ മികച്ച താരവും ടോപ് സ്കോററും ആവുന്ന ആദ്യ പുരുഷ/വനിത താരമായും ഇതോടെ ബെത്ത് മാറി.