ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരില്ല

Newsroom

20220704 135653

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതായ വാർത്തകൾക്ക് പിറകെ താരം പ്രീസീസൺ പരിശീലനങ്ങൾക്കായി മടങ്ങി എത്തില്ല എന്ന വാർത്തയും വരികയാണ്. ഇന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം പുനരാരംഭിക്കേണ്ടത്. എന്നാൽ താരം വ്യക്തിപരമായ കാരണങ്ങളാൽ ഇപ്പോൾ ക്ലബിലേക്ക് മടങ്ങി എത്തില്ല എന്ന് ക്ലബിനെ അറിയിച്ചു. റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത് എന്നാണ് സൂചനകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടങ്ങൾ നേടാൻ ഉള്ള ആത്മാർത്ഥത ഇല്ലാ എന്നും അതുകൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി ക്ലബിനോട് പറഞ്ഞതായും ഫബ്രിസിയോ റൊമാനോ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ മെൻഡസ് പല ക്ലബുകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. റോമ, ചെൽസി, ബയേൺ എന്നിവരെ എല്ലാം മെൻഡസ് റൊണാൾഡോയെ വാങ്ങാനായി സമീപിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ.