ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് 2024 ലേക്ക് നീട്ടി

Nihal Basheer

Algeria Wins 2019 Africa Cup Of Nations
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ തിയ്യതി മാറ്റുന്നു. 2023 ൽ ഐവറി കോസ്റ്റിൽ വെച്ചു നിശ്ചയിച്ച ടൂർണമെന്റ് ആണ് കാലാവസ്ഥാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് 2024 ജനുവരിയിലേക്ക് നീട്ടിവെക്കുന്നത്. നേരത്തെ നിശ്ചയിച്ച സമയം ഐവറി കോസ്റ്റിൽ കനത്ത മഴയുടെ സമയം ആവും എന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (സിഎഎഫ്) പ്രസിഡന്റ് പാട്രിസ് മോട്സെപ്പെ സൂചിപ്പിച്ചു. ഇത്തവണ ലോകകപ്പ് നവമ്പറിൽ നടക്കുന്നതിനാൽ താങ്ങളുടെ ടൂർണമെന്റ് നേരത്തെ ആക്കുന്നതിലും ബുദ്ധിമുട്ട് ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് 2024 ലേക്ക് നീട്ടി വെക്കാൻ നിർബന്ധിതരായത്.

ഇതോടെ തുടർച്ചയായി രണ്ടാം തവണയാണ് ടൂർണമെന്റ് ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നടക്കുന്നത്. യൂറോപ്യൻ ക്ലബ്ബുകൾക്കും ഈ സമയത്ത് താരങ്ങളെ വിട്ട് കൊടുക്കുന്നതിൽ വൈമുഖ്യം ഉണ്ടാവും.നേരത്തെ 2021 ൽ നടക്കേണ്ട ടൂർണമെന്റും പല കാരണങ്ങൾ കൊണ്ട് 2022 ജനുവരി – ഫെബ്രുവരിയിൽ തന്നെയാണ് നടത്തിയിരുന്നത്.

ആഫ്രിക്കൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതായും മോട്സെപ്പെ പ്രഖ്യാപിച്ചു. നിലവിലെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിന് പകരക്കാരൻ ആവും ഈ ടൂർണമെന്റ്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ്‌ പത്തിന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.