കാൽവിൻ ഫിലിപ്പ്സും ഇനി സിറ്റിസൺ

മധ്യനിര താരം കാൽവിൻ ഫിലിപ്സിന്റെ സൈനിംഗും മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കുകയാണ്. ലീഡ്സിന്റെ മധ്യനിര താരമായ ഫിലിപ്സ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ്. ഇംഗ്ലീഷ് ദേശീയ ടീമിലെ സ്റ്റാർട്ടറുമാണ് അദ്ദേഹം.

50 മില്യൺ യൂറോയോളം നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ്സിൽ നിന്ന് താരത്തെ സ്വന്തമാക്കിയത്‌. ഇന്ന് സിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2014 മുതൽ ലീഡ്സ് യുണൈറ്റഡിന്റെ താരമാണ് കാല്വിൻ ഫിലിപ്സ്. ഇതുവരെ 234 മത്സരങ്ങൾ താരം ലീഡ്സ് ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.

ക്ലബ് വിട്ട സീനിയർ താരം ഫെർണാണ്ടിഞ്ഞോക്ക് പകരക്കാരനായാണ് മാഞ്ചസ്റ്റർ സിറ്റി ഫിലിപ്സ്നെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്.