‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫെർഗൂസൻ പോയ ശേഷം ഒരു മാറ്റവുമില്ല’ – ക്രിസ്റ്റ്യാനോ റൊണാൾഡോ

സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു മാറ്റവും ഇല്ലെന്നു തുറന്നടിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി വന്നപ്പോൾ താൻ തന്റെ ഹൃദയം പറഞ്ഞത് കേൾക്കുക ആയിരുന്നു എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താൻ പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അസാധ്യമായ കാര്യമാണ് എന്നു സർ അലക്‌സ് ഫെർഗൂസൻ പറഞ്ഞപ്പോൾ താൻ സമ്മതിക്കുക ആയിരുന്നു എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ഫെർഗൂസൻ ഇത് പറഞ്ഞപ്പോൾ ഒക്കെ, ബോസ് എന്നു താൻ അപ്പോൾ തന്നെ മറുപടി പറഞ്ഞത് ആയും റൊണാൾഡോ പറഞ്ഞു.